Latest NewsKeralaNews

‘മുംബൈയിൽ നിന്നും വിരമിച്ചപ്പോൾ 20 ലക്ഷം കരുവന്നൂർ ബാങ്കിൽ ഇട്ടു, ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലാണ് ജീവിക്കുന്നത്’

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്. അതിലൊരാളാണ് പൊറത്തിശ്ശേരി സ്വദേശി സത്യപാലൻ. മുംബൈയിലെ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണമെല്ലാം സത്യപാൽ ഇട്ടത് കരുവന്നൂർ ബാങ്കിലാണ്. ഇപ്പോൾ പണവുമില്ല, പലിശയുമില്ല. തന്റെ അവസ്ഥ വിവരിക്കുന്ന സത്യപാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിക്ഷേപിച്ച പണം മക്കളുടെ ഒരു ആവശ്യത്തിനും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.

‘മുംബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ നമ്മുടെ നാട്ടിലെ പച്ചപ്പ് കാണാനാണ് കേരളത്തിലേക്ക് പോന്നത്. സമ്പാദ്യം സഹകരണ ബാങ്കില്‍ ഇടരുതെന്ന് മുംബൈയിലെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പക്ഷെ കിട്ടിയ പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. നാടാണ്, നാട്ടുകാരാണ് എന്ന് കരുതി ഇട്ടതാണ്. മക്കളുടെ ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെട്ടില്ല. ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലാണ് ഇപ്പോൾ ജീവിക്കുന്നത്. 20 ലക്ഷമാണ് നിക്ഷേപിച്ചത്. അതിന്റെ പലിശ കൊണ്ട് കുറിവെച്ചു. അത് വട്ടമെത്തിയപ്പോള്‍ കിട്ടിയില്ല. എല്ലാം കൂടി മൊത്തത്തില്‍ 50 ലക്ഷത്തോളമുണ്ട്. ഒന്നും കിട്ടിയി’, ഹൃദയം തകരുന്ന വേദനയോടെ ആ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അവസ്ഥ വിവരിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button