തിരുവനന്തപുരം ● ബിജെപിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിന് വോട്ടുമറിച്ചു നല്‍കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് അടക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സിപിഎമ്മിന് ചോര്‍ത്തി നല്‍കിയെന്നും ചില സ്ഥലങ്ങളില്‍ സി.പി.എം തിരിച്ചും ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയ്ക്ക് ഒരു സീറ്റ് ലഭിച്ചുവെന്നല്ലാതെ അവരുടെ വോട്ടിംഗ് ശതമാനം ഉയര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോൺഗ്രസിനെതിരായ വികാരം താൽകാലിക പ്രതിഭാസം മാത്രമാണ്. തോൽവിയിൽ പാർട്ടിക്കും മുന്നണിക്കും ഉത്തരവാദിത്തമുണ്ട്. നയിച്ചത് താനായതിനാല്‍ മുഖ്യ ഉത്തരവാദിത്തം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരാജയത്തെ കുറിച്ച് 23ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ വോട്ടുമറിച്ചുവെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ആരോപണം ശരി വയ്ക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ തുറന്നുപറച്ചില്‍.
Post Your Comments