ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷകള്‍ എളുപ്പമാക്കാന്‍ സൗജന്യ പഠന വിവരങ്ങളുമായി കേന്ദ്രത്തിന്റെ മൊബൈല്‍ ആപ്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെയാണ് മൊബൈല്‍ ആപ്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തയാറെടുക്കാന്‍ സഹായിക്കുന്ന ഐഐടി പോര്‍ട്ടലും മൊബൈല്‍ ആപ്പും രണ്ടു മാസത്തിനകം മന്ത്രാലയം വികസിപ്പിക്കും. പോര്‍ട്ടലില്‍ ഐഐടിയുടെ 50 വര്‍ഷത്തെ പ്രവേശനപ്പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിംഗ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്കു തുണയായി ഐഐടി ഫാക്കല്‍റ്റിയില്‍ നിന്നു വിവിധ വിഷയങ്ങളിലുള്ള സൗജന്യ ക്ലാസുകളും മുന്‍ പ്രവേശനപ്പരീക്ഷകളിലെ ചോദ്യക്കടലാസുകളും ഉള്‍പ്പെടുത്തിയ പോര്‍ട്ടലും മന്ത്രാലയം തയാറാക്കും.
ഐഐടി-ജെഇഇ പ്രവേശനപ്പരീക്ഷയിലെ ചോദ്യങ്ങള്‍ പ്ലസ്ടു സിലബസ് നിലവാരത്തിലായിരിക്കണമെന്നും തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ഐഐടി പ്രവേശനത്തിന് തയാറെടുക്കാന്‍ ബാഹ്യസഹായം വേണമെന്നതാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments