ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പുനര്‍നാമകരണത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന ബി.ജെ.പി മന്ത്രിമാരില്‍ നിന്നുള്‍പ്പെടെയുള്ള ആവശ്യം തള്ളിയതായി കേന്ദ്ര നഗരവികസനകാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഗാന്ധി കുടുംബാംഗങ്ങളുടെ പേര് നല്‍കിയിരിക്കുന്ന റോഡുകളും ബില്‍ഡിംഗുകളും പുനര്‍നാമകരണം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം നടന്‍ റിഷി കപൂര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അക്ബര്‍ റോഡിന് മഹാറാണാ പ്രതാപിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.കെ സിംഗ് വെങ്കയ്യ് നായിഡുവിന് കത്തെഴുതിയിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറായിരുന്നു ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നായിരുന്നു നഗരവികസന മന്ത്രാലയത്തിന്റെ നിലപാട്.
അതേസമയം അടുത്തിടെ ഗുര്‍ഗാവോണിന്റെ പേര് ഗുരുഗ്രാം എന്നാക്കിയതിനെ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തദ്ദേശ ഭരണം മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുമാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments