ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം രണ്ട് മാസത്തിനുള്ളില്‍ വിക്ഷേപിക്കുമെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കും ഇത്.
ആദ്യത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ ടിവി-ഡി1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ ടിവി-ഡി2, എന്നിവക്ക് ശേഷം ഗഗന്‍യാനിന്റെ ആദ്യത്തെ അണ്‍ക്രൂഡ് ദൗത്യം എല്‍വിഎം3-ജി1വിക്ഷേപിക്കും. ടെസ്റ്റ് വെഹിക്കിള്‍ മിഷനുകളുടെ രണ്ടാം ശ്രേണിയും റോബോട്ടിക് പേലോഡോടുകൂടിയ എല്‍വിഎം3-ജി2 ദൗത്യവുമാണ് തുടർന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷണ വാഹനത്തിന്റെയും അണ്‍ക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് ക്രൂഡ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.
ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടോ: പോലീസിൽ അറിയിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
അവസാന വിക്ഷേപണ ഘട്ടത്തിന് മുന്‍പ്, അത്യാഹിതങ്ങളില്‍ നിന്ന് ബഹിരാകാശയാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം.
Post Your Comments