ഒന്റാരിയോ : ജി.പി.എസ് സഹായത്തോടെ ഡ്രൈവ് ചെയ്ത യുവതിയുടെ കാര്‍ കായലില്‍ വീണു. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. വഴിയറിയാത്ത റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ജി.പി.എസ് സഹായം തേടിയതായിരുന്നു യുവതി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിചയമില്ലാത്ത റൂട്ടില്‍ ജി.പി.എസിനെ ആശ്രയിച്ചതാണ് 23കാരിക്ക് പണികിട്ടിയത്. കൂടാതെ വഴിയില്‍ കനത്ത മൂടല്‍ മഞ്ഞും മഴയും ഉണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. യുവതിയുടെ കാര്‍ മുപ്പതടി താഴ്ചയിലേക്ക് മുങ്ങിപ്പോയി. എന്നാല്‍ കാര്‍ പുര്‍ണ്ണമായി മുങ്ങുന്നതിന് മുമ്പ് പുറത്തിറങ്ങാനായതിനാല്‍ യുവതിക്ക് പരുക്കില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ കാറ് പുറത്തെത്തിച്ചു.
Post Your Comments