ബംഗലൂരു ● സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച വടക്കന്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഒരു ജുവലറിയില്‍ ജോലി നോക്കുന്ന മൊഹമ്മദ് മെഹബൂബ് എന്ന 25 കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കേസെടുത്തു.
മേയ് 7 നാണ് ഗംഗാവതി സ്വദേശിയായ മെഹബൂബ് മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നതിന് ശ്രമിച്ചതിനാണ് മെഹബൂബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൈദരാബാദ് എം.പി അസാദുദ്ദിന്‍ ഒവൈസിയുടെ സഹോദരനും എ.ഐ.എം.ഐ.എം എം.എല്‍.എയുമായ അക്ബറുദ്ദീന്‍ ഒവൈസിയുടെ കാലില്‍ മോദി പിടിക്കുന്നതായ മോര്‍ഫ് ചെയ്ത ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ചിത്രം ശ്രദ്ധയില്‍പ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്.
സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച ചിത്രമാണെന്നും താന്‍ വ്യക്തിപരമായി മോര്‍ഫ് ചെയ്തതല്ല എന്നുമാണ് മെഹബൂബ് പോലീസിന് നല്‍കിയ മൊഴി.
Post Your Comments