Latest NewsNewsIndia

ആഴക്കടലിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും, കടലിന്റെ അടിത്തട്ടിലേക്കുള്ള സമുദ്രയാൻ ദൗത്യം അടുത്ത കൊല്ലം

6000 മീറ്റർ ആഴമാണ് ലക്ഷ്യമിടുന്നതെങ്കിലും, ആദ്യ യാത്ര 600 മീറ്റർ വരെ മാത്രമായിരിക്കും

ആഴക്കടലിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്ര ദൗത്യമായ സമുദ്രയാൻ അടുത്ത വർഷം ലക്ഷ്യത്തിലേക്ക് ആഴ്ന്നിറങ്ങും. ചന്ദ്രയാൻ ദൗത്യത്തിന് പിന്നാലെയാണ് സമുദ്രയാൻ ദൗത്യത്തിനും രൂപം നൽകിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള അമൂല്യമായ ധാതുശേഖരം ലക്ഷ്യമിട്ടാണ് സമുദ്രയാൻ പര്യവേഷണം നടത്തുക. 3 പേർ അടങ്ങിയ സംഘത്തെ ഉൾക്കൊള്ളിച്ച മത്സ്യ-6000 പേടകം ബംഗാൾ ഉൾക്കടലിൽ ഊളിയിടും. ചെന്നൈയിലെ പുറം കടലിൽ നിന്നാണ് സമുദ്രയാന്റെ സാഹസികയാത്ര ആരംഭിക്കുക.

6000 മീറ്റർ ആഴമാണ് ലക്ഷ്യമിടുന്നതെങ്കിലും, ആദ്യ യാത്ര 600 മീറ്റർ വരെ മാത്രമായിരിക്കും. 2026-ൽ 6000 മീറ്റർ അടിത്തട്ടിൽ ഗവേഷകർ എത്തുന്നതാണ്. 2018-ലാണ് സമുദ്രയാൻ പദ്ധതികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി രൂപം നൽകിയത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജലത്തിന്റെ സമ്മർദ്ദത്തെ അതിജീവിക്കുന്ന പേടകത്തിന്റെ നിർമ്മാണ ചുമതല ഐഎസ്ആർഒയാണ് നിർവഹിച്ചത്. അടുത്ത അഞ്ച് വർഷത്തേക്ക് 4,077 കോടി രൂപയാണ് സമുദ്രയാൻ പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. കൊബാൾട്ട്, നിക്കൽ, മാംഗനീസ്, കോപ്പർ, അയേൺ ഹൈഡ്രോക്സൈഡ് തുടങ്ങിയ പ്രധാന ധാതുക്കളെ കുറിച്ച് സമുദ്രയാൻ പഠനം നടത്തുന്നതാണ്. നിലവിൽ, ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ റിജിജു മത്സ്യ പേടകത്തിൽ കയറി ദൗത്യം വിലയിരുത്തിയിട്ടുണ്ട്.

Also Read: മമ്മൂട്ടിയുടെ സഹോദരി ആമിനയുടെ ഖബറടക്കം ചൊവ്വാഴ്ച്ച: രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

shortlink

Post Your Comments


Back to top button