എല്ലാ മന്ത്രങ്ങളിലും വച്ച് ഏറ്റവും ശ്രേഷ്ഠമായ മന്ത്രങ്ങളിൽ ഒന്നാണ് ഓം. ‘ഓം’, ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് ‘ഓം’ എന്ന ‘ഓംകാരം’. ‘ഓം’ എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ സൃഷ്ടി, പരിപാലനം, നശീകരണം മൂന്ന് ഗുണങ്ങളുടെ ഒന്നിച്ചുള്ള സങ്കലന-ഫലമാണ് നേടുന്നത്. ഓം മന്ത്രത്തിന്റെ ആവര്‍ത്തിച്ചുള്ള ഉരുവിടല് മാനസികമായും വൈകാരികവുമായ ശാന്തത നല്‍കുകയും എല്ലാ തടസ്സങ്ങളേയും പ്രയാസങ്ങളേയും അതിജീവിക്കുവാനും സഹായിക്കുന്നു.
‘ഓം’ എന്ന ശബ്ദം സര്‍വ്വ ശബ്ദങ്ങളുടേയും മാതാവാണെന്നും പ്രപഞ്ചത്തിന്റെ ആന്തരിക സംഗീതമാണെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യന് പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദങ്ങളുടേയും പ്രഭവകേന്ദ്രം ‘ഓം’ ആണെന്ന് ഉപനിഷത്തുക്കള്‍ വ്യക്തമാക്കുന്നുണ്ട്. ‘ഓം’ ശബ്ദത്തിന്റെ പരമാവധി പ്രയോജനം ലഭിക്കുവാന്‍ ദിവസവും 108 പ്രാവശ്യം അല്ലെങ്കില്‍ മുപ്പത് മിനിട്ട് ഉരുവിടണം. ആദ്യ പത്ത് മിനിട്ട് ഉച്ചത്തിലും അടുത്ത പത്ത് മിനിട്ട് പതുക്കെയും അതിനുശേഷം മനസ്സില്‍ മാത്രം ആവര്‍ത്തിക്കുകയും ചെയ്യുക. അടുത്ത പത്ത് മിനിട്ട് ചെവി അടച്ചുവെയ്ക്കുകയും വേണം.
Post Your Comments