ലക്‌നൗ: ചൈനയുടെ കളിപ്പാട്ട വ്യവസായത്തെ വെല്ലുവിളിക്കാന്‍ ഇന്ത്യയിലും അത്തരത്തിലുള്ള നിര്‍മ്മാണ കേന്ദ്രം ഒരുങ്ങുന്നു. കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി നോയിഡ മാറാന്‍ ഒരുങ്ങുകയാണ്. 1100 കോടി രൂപ മുടക്കി 134 വന്‍കിട വ്യവസായികള്‍ നോയിഡയിലെ ടോയ് പാര്‍ക്കില്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്തു.
കളിപ്പാട്ട ഫാക്ടറികള്‍ 6,157 പേര്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കുമെന്ന് യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി വക്താവ് പറഞ്ഞു. ആഗോള കളിപ്പാട്ട ബിസിനസ്സില്‍ രാജ്യത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയിഡയില്‍ ടോയ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നോയിഡ പ്രദേശത്തെ സെക്ടര്‍ 33 ല്‍ 100 ഏക്കര്‍ സ്ഥലം നീക്കിവയ്ക്കുകയും ചെയ്തു.
സെക്ടര്‍ 33ല്‍ സ്ഥാപിക്കുന്ന ഈ പാര്‍ക്കില്‍ വ്യവസായ യൂണിറ്റുകളുടെ തറക്കല്ലിടലും ഉദ്ഘാടന പരിപാടികളും തുടര്‍ച്ചയായി നടന്നുവരുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെയുള്ള എല്ലാ വ്യവസായ യൂണിറ്റുകളും ഉത്പാദനം ആരംഭിക്കും . അതോടെ ഇന്ത്യയുടെ കളിപ്പാട്ട വിപണി ചൈനയെ മറികടന്ന് ലോക വേദിയില്‍ തങ്ങളുടെ സ്ഥാനം കൈയ്യടക്കും . ഇന്ത്യയില്‍ നിര്‍മ്മിച്ച കളിപ്പാട്ടം ലോകത്തെ 50 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് . ഈ കളിപ്പാട്ട പാര്‍ക്ക് വരുന്നതോടെ കൂടുതല്‍ ഉത്പാദനത്തോടൊപ്പം കൂടുതല്‍ കയറ്റുമതിയും ഉറപ്പാക്കും.
Post Your Comments