രാജ്യത്തെ ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളാണ് ഇത്തവണ പുതിയ നേട്ടം കുറിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓഗസ്റ്റിൽ നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം 1,024 കോടിയായാണ് ഉയർന്നിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മാസം 1,000 കോടി ഇടപാടുകൾ നടക്കുന്നത്. ജൂലൈ മാസത്തിൽ നടന്ന 996.4 കോടി ഇടപാടുകളെ മറികടന്നാണ് ഓഗസ്റ്റിൽ റെക്കോർഡ് സൃഷ്ടിച്ചത്.
ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 33 കോടി ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിലൂടെ മൊത്തം 15.78 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്തത്. ജൂലൈയിൽ ഇത് 15.34 ലക്ഷം കോടി രൂപയായിരുന്നു. വ്യക്തികൾ തമ്മിൽ പണം കൈമാറ്റം നടത്താനാണ് യുപിഐ അവതരിപ്പിച്ചതെങ്കിലും, ഇപ്പോൾ 57 ശതമാനവും വ്യാപാര ഇടപാടുകളാണ് നടക്കുന്നത്. 2019 ഒക്ടോബറിലാണ് ആദ്യമായി യുപിഐ ഇടപാടുകളുടെ എണ്ണം 100 കോടി കവിയുന്നത്. 2023 എത്തുമ്പോഴേക്കും യുപിഐ ഇടപാടുകളുടെ എണ്ണം 1000 കോടിയായാണ് ഉയർന്നത്. 2016-ൽ നടന്ന നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് തുടക്കമായത്.
Also Read: അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണ്: മോഹന്‍ ഭാഗവത്
ഇന്ത്യൻ ജനതയെ ഡിജിറ്റൽ പുരോഗതിയുടെ പാതയിലേക്ക് നയിച്ച യുപിഐ സേവനങ്ങളിൽ വിദേശരാജ്യങ്ങളും ആകൃഷ്ടരായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 3 രാജ്യങ്ങളാണ് യുപിഐയിൽ പങ്കാളികളായത്. ഫ്രാൻസ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പുതുതായി ഇന്ത്യൻ യുപിഐ സംവിധാനം അംഗീകരിച്ചിട്ടുള്ളത്. സിംഗപ്പൂർ, മലേഷ്യ, ഭൂട്ടാൻ, നേപ്പാൾ, യുകെ, റഷ്യ, ഒമാൻ, ഖത്തർ എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ ഇതിനോടകം തന്നെ യുപിഐ സേവനം ലഭ്യമാണ്.
Post Your Comments