ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെറും അഞ്ച് ശതമാനം ആളുകള്‍ മാത്രമേ മിശ്രവിവാഹം ചെയ്യുന്നുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് ആണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ മിശ്രവിവാഹം നടക്കുന്നത് മിസോറാമിലാണ്. 55 ശതമാനമാണ് ഇവിടുത്തെ മിശ്രവിവാഹ നിരക്ക്. മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മിസ്സോറാമിന് പിന്നില്‍. മേഘാലയയില്‍ 46 ഉം സിക്കിമില്‍ 38 ഉം ആണ് മിശ്ര വിവാഹ നിരക്ക്. നാലാം സ്ഥാനത്ത് ജമ്മു കശ്മീരാണുള്ളത്. ഇവടെ 35 ശതമാനമാണ് മിശ്ര വിവാഹ നിരക്ക്. അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്തില്‍ വെറും 13 ശതമാനം മാത്രമാണുള്ളത്.
2011 – 12 കാലയളിവില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.സ്വജാതി വിവാഹ നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ളത് മധ്യപ്രദേശിലാണ്. 99 ശതമാനമാണ് ഇവിടുത്തെ നിരക്ക്.
Post Your Comments