ന്യൂഡല്‍ഹി:മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഇത്തവണ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ട്രസ്റ്റ്) നടപ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഇത്തവണ പ്രവേശനം നടത്താന്‍ അനുവാദം നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അനുവദിക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചിക്കുന്നത്.
.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സര്‍വകക്ഷി യോഗം വിളിച്ച് ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.അങ്ങനെയാണെങ്കില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ എല്ലാവരുടെയും പിന്തുണയോടെയും കൂടി ഓര്‍ഡിനന്‍സ് പാസാക്കാനും ആലോചനയുണ്ട്.
Post Your Comments