ഹൈദരാബാദ് : തോക്കില്‍ നിന്ന് അബന്ധത്തില്‍ വെടിപൊട്ടി പോലീസുകാരന് മരിച്ചു. തെലുങ്കാനയിലെ അദിലാബാദിലാണ് സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഹെഡ്കോണ്‍സ്റ്റബിള്‍ മരിച്ചു.
പോലീസ് ഉദ്യോഗസ്ഥനായ ബി. ഗംഗാധര്‍ ആണ് മരിച്ചത്. ചെന്നൂര്‍ എം.എല്‍.എ നല്ലല ഒഡലുവിന്റെ അംഗരക്ഷകനായിരുന്നു ഗംഗാധര്‍. എം.എല്‍.എയുടെ വീടിനു സമീപമായിരുന്നു സംഭവം. വയറ്റിലാണ് ഗംഗാധറിനു വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments