അഗസ്റ്റ വെസ്റ്റ്ലാന്‍റ് അഴിമതി, ഉത്തരാഖണ്ഡ് ഭരണ പ്രതിസന്ധി, വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പലവിഷയങ്ങളുടേയും ഫലമായി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പലതവണ തടസ്സപ്പെട്ടിട്ടും ഇന്നു സമാപിച്ച ബജറ്റ് സെഷന്‍ വെറുതെ പാഴായിപ്പോയില്ല. പല പ്രധാന ബില്ലുകളും ഈ സെഷനില്‍ പാസ്സായി.
ഫെബ്രുവരി 23-ന് തുടങ്ങിയ ബജറ്റ് സെഷന്‍റെ ആദ്യഘട്ടം മാര്‍ച്ച് 16-ന് അവസാനിച്ചു. രണ്ടാം ഘട്ടം ഏപ്രില്‍ 25-ന് തുടങ്ങി മെയ് 13-നും അവസാനിച്ചു.
ഈ സെഷനില്‍ പാസ്സായ ബില്ലുകള്‍ താഴെപ്പറയുന്നവയാണ്:
1. ഇന്ത്യന്‍ ട്രസ്റ്റ്സ് (ഭേദഗതി) ബില്‍, 2015: ട്രസ്റ്റിന്‍റെ കീഴിലുള്ള പണത്തെ നിക്ഷേപിക്കാന്‍ കഴിയുന്ന 7 വിഭാഗങ്ങളെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ട്രസ്റ്റിന്‍റെ ഭാവി ഉപയോഗങ്ങള്‍ക്കുതകുന്ന വിധം അധികമുള്ള ഫണ്ട് എങ്ങനെ നിക്ഷേപിക്കണം എന്നും ഈ ബില്ലില്‍ പറയുന്നു.
2. ദി രാജേന്ദ്ര സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ബില്‍, 2015: ഈ ആക്ട് അനുസരിച്ച് ബീഹാറിലെ പുസയിലുള്ള രാജേന്ദ്ര അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ദേശീയ പ്രാധാന്യമുള്ള സര്‍വ്വകാലാശാലയാക്കി മാറ്റിയിരിക്കുന്നു.
3. ദി ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡ്, 2015: ഇപ്പോളുള്ള പാപ്പരത്വ നിയമങ്ങള്‍ പോളിച്ചെഴുതുന്നു. കോര്‍പ്പറേറ്റുകളുടെ നിര്‍ദ്ധനത്വ അവസ്ഥകളും, പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്ത് ഉള്ള ഒഴിവാകലും ലളിതവും സമഗ്രവുമായി പരിഹരിക്കാനുള്ള ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള സമയദൈര്‍ഘ്യം കുറഞ്ഞുകിട്ടും.
4. ഫിനാന്‍സ് ബില്‍, 2016: ഈ ഫിനാന്‍സ് ബില്‍ വഴി ആര്‍ബിഐ ആക്ടിലാണ് ഭേതഗതി വരുത്തിയിരിക്കുന്നത്. ധനനയം തീരുമാനിക്കാനുള്ള ഗവര്‍ണറുടെ അധികാരം ആറംഗ ധനനയ കമ്മിറ്റിയില്‍ നിക്ഷിപ്തമായി.
5. ആന്‍റി-ഹൈജാക്കിംഗ് ബില്‍, 2014: ഇന്ത്യന്‍ വിമാനങ്ങളുടെ ഹൈജാക്കിംഗ് സംബന്ധമായ വിഷയങ്ങളെ നേരിടാന്‍ ഗവണ്‍മെന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്നു.
6. ദി ഇന്‍ഡസ്ട്രീസ് (ഡെവലപ്പ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ഭേതഗതി ബില്‍, 2015: 1951-ലെ ഇതേ നിയമത്തിന്‍റെ ഭേതഗതി.
7. ദി റിപ്പീലിംഗ് ആന്‍ഡ് അമെന്‍ഡിംഗ് (ഫോര്‍ത്ത്) ബില്‍, 2015: 295 ആക്ടുകള്‍ റദ്ദാക്കുകയോ, ദുര്‍ബലപ്പെടുത്തുകയോ 2 നിയമങ്ങളില്‍ ചെറിയ ഭേതഗതികളോ നിര്‍ദ്ദേശിക്കുന്നു.
8. ദി അപ്പ്രോപ്രിയേഷന്‍ ആക്ട് (റിപ്പീല്‍) ആക്ട്, 2015: 758 റെയില്‍വേ അപ്പ്രോപ്പ്രിയേഷന്‍ ആക്ടുകള്‍ റദ്ദാക്കുകയോ, ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നു.
9. സിഖ് ഗുരുദ്വാരാസ് ബില്‍ (ഭേതഗതി) ബില്‍, 2016: ചണ്ഡിഗഡ്, ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ഗുരുദ്വാരകളുടെ ഭരണത്തിനായി ഒരു സിഖ് ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റിയെ നിയോഗിക്കുന്നു.
10. ദി മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ഭേതഗതി ബില്‍, 2016
11. ദി റിയല്‍ എസ്റ്റേറ്റ് (ഡെവലപ്പ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ബില്‍, 2013
12. ദി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ബില്‍, 2015
13. ദി ആധാര്‍ (ടാര്‍ജറ്റഡ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്സിഡീസ്, ബെനഫിറ്റ്സ് ആന്‍ഡ് സര്‍വ്വീസസ്) ബില്‍, 2016
14. ദി കോണ്‍സ്റ്റിറ്റ്യൂഷന്‍ (ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്) ഓര്‍ഡര്‍ (ഭേതഗതി) ബില്‍, 2016
15. ദി ഹൈകോര്‍ട്ട് ആന്‍ഡ് സുപ്രീം കോര്‍ട്ട് ജഡ്ജസ് (സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസസ്) ഭേതഗതി ബില്‍, 2015
16. ദി കാരിയേജ് ബൈ എയര്‍ (ഭേതഗതി) ബില്‍, 2015
Post Your Comments