Latest NewsNewsIndia

പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ജനക്കൂട്ടം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു. ഡല്‍ഹിയിലെ താഹിര്‍പൂരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ജനക്കൂട്ടം സിയോണ്‍ പ്രാര്‍ത്ഥനാ ഹാള്‍ നശിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പള്ളിയില്‍ ബഹളമുണ്ടാക്കിയവര്‍ക്കെതിരെ ജിടിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനിലെത്തിയും സംഘം മുദ്രാവാക്യം വിളിച്ചു.

Read Also: ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല, അത് തെളിയിച്ചു കൊടുക്കുന്ന വേദിയാണ് ഇത് : നടി അനുശ്രീ

സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ സഹായത്തോടെ മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. പ്രാര്‍ത്ഥനയുടെ മറവില്‍ തങ്ങളുടെ മതത്തിനെതിരെ തെറ്റായി സംസാരിച്ചുവെന്നാണ് സംഘടന പറയുന്നത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുന്‍കരുതല്‍ നടപടിയെന്നോണം പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button