IndiaNews

ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ത്യയിലെത്തി

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലെത്തി. അന്റോനോവ് എഎന്‍-225 മ്രിയ എന്ന കാര്‍ഗോ വിമാനം ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ലാന്‍ഡ് ചെയ്തു.

640 ടണ്ണിലധികം ഭാരം താങ്ങാന്‍ ശേഷിയുള്ള വിമാനം ലോകത്തിലെ തന്നെ വലിയ കാര്‍ഗോ വിമാനമാണ്. ആറ് ടര്‍ബോഫാന്‍ എഞ്ചിനുകളാണ് വിമാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് വലിയ ചിറകുകളാണ് അന്റോനോവിനുള്ളത്. 905 ചതുരശ്ര മീറ്ററാണ് ചിറകിന്റെ വിസ്താരം.തുര്‍ക്ക്‌മെനിസ്താനില്‍ നിന്നുമാണ് കാര്‍ഗോ വിമാനം ഇന്ത്യയിലെത്തിയത്. യുക്രേനിയന്‍ എഞ്ചിനിയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത വിമാനത്തിന്റഎ ഉടമസ്ഥര്‍ അന്റോനോവ് എയര്‍ലൈന്‍സാണ്. വിമാനത്തില്‍ നിന്നും കാര്‍ഗോ ഇറക്കാന്‍ എട്ടു മുതല്‍ പത്ത് മണിക്കൂര്‍ മതിയാകുമെന്നാണ് അധികൃതരുടെ വാദം.

shortlink

Post Your Comments


Back to top button