NewsIndia

മാറുന്ന സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ഭീഷണി വിചാരിക്കുന്നതിനേക്കാള്‍ വലിയ ആപത്ത്; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സെക്‌സ് ടൂറിസവും ലൈംഗിക ചൂഷണവുമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സമൂഹം എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. കുട്ടികളെ കടത്തുന്നത് മറ്റൊരു വലിയ പ്രശ്‌നമാണ്. കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗം വര്‍ധിച്ചതോടെ കുട്ടികള്‍ക്കുള്ള നേരെയുള്ള അപകടങ്ങളും വര്‍ധിച്ചു. ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനവും അപകടങ്ങളുമെല്ലാം കുട്ടികളെ ബാധിക്കുന്നുണ്ട്. കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button