PathanamthittaKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ മരിച്ചു

കോ​ട്ടാ​ത്ത​ല മൂ​ഴി​ക്കോ​ട് ഗോ​പ ഭ​വ​നി​ൽ ഗോ​പ​കു​മാ​ർ - ഡ​യാ​ന (സു​ജ) ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ സി​ദ്ധാ​ർ​ഥ് (ഒമ്പത്) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ മരിച്ചു. കോ​ട്ടാ​ത്ത​ല മൂ​ഴി​ക്കോ​ട് ഗോ​പ ഭ​വ​നി​ൽ ഗോ​പ​കു​മാ​ർ – ഡ​യാ​ന (സു​ജ) ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ സി​ദ്ധാ​ർ​ഥ് (ഒമ്പത്) ആ​ണ് മ​രി​ച്ച​ത്. കോ​ട്ടാ​ത്ത​ല എ​ൽ പി ​എ​സ് ലെ ​നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.​

Read Also : ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി; വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു

ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ കോ​ട്ടാ​ത്ത​ല ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.​ കു​ട്ടി​യെ കോ​ട്ടാ​ത്ത​ല ത​ണ്ണീ​ർ പ​ന്ത​ൽ ക്ഷേ​ത്ര​ത്തി​ൽ ചെ​ണ്ട പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി അ​മ്മ സ്കൂ​ട്ട​റി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പു​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​യ്ക്കു​ക​യായിരുന്നു. കു​ട്ടി​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം എ​സ് എ ​റ്റി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ ഡ​യാ​ന​ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

വി​ദേ​ശ​ത്തു​ള്ള അ​ച്ഛ​ൻ ഗോ​പ​കു​മാ​ർ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം സം​സ്കാ​രം ന​ട​ക്കും. സ്വ​കാ​ര്യ ബ​സ് പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button