മംഗളൂരു: തടാകത്തിൽ നീന്താൻ ഇറങ്ങിയ ആറ് യുവാക്കളിൽ രണ്ടു പേരെ കാണാതായി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരെയാണ് കാണാതായത്.
ഞായറാഴ്ച വൈകുന്നേരം പഡ്പു ആലപെ തടാകത്തിൽ നീന്താനിറങ്ങിയപ്പോഴാണ് കാണാതായത്. ഇവർ ഉൾപ്പെടെ ആറ് യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. നാലുപേർ അവശനിലയിൽ നീന്തിക്കയറി.
Read Also : അസ്ഫാക്ക് സ്ഥിരമായി ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞ വീഡിയോ കാണുന്ന ശീലക്കാരനും കടുത്ത മദ്യപാനിയുമാണെന്ന് പൊലീസ്
പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തുകയാണ്.
Post Your Comments