ബംഗാളില്‍ ഭായി,ഭായി ആയ കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ പരസ്പരം പോരടിക്കുകയാണെന്ന് പ്രധാനമന്ത്രി. കാസര്‍ഗോഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരേസമയം രണ്ടു രീതിയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും വിദ്യാസമ്പന്നരായ മലയാളികളെ അപമാനിക്കുകയാണ്.അക്രമരാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണ് കേരളം.തലശേരിയില്‍ കൊലക്കേസില്‍ പ്രതിയായ ആള് മുഖ്യമന്ത്രി ആകാന്‍ നടക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.ആരു ജയിക്കുമെന്നതല്ല കേരളത്തെ ആരു രക്ഷിക്കുമെന്ന് തീര്‍പ്പാക്കുന്ന തിരഞ്ഞെടുപ്പാണിത്. അടയ്ക്കാ ,റബര്‍ , നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച് നടപടി സ്വീകരിക്കുകണെന്നും പ്രധാനമന്ത്രി പറഞ്ഞു
Post Your Comments