KeralaLatest NewsEntertainment

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം നടന്നത്. പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

എറണാകുളം പാലാരിവട്ടത്ത് വെച്ച് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. സുരാജിന്റെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button