Latest NewsKeralaNews

ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കില്‍ കെട്ടി താഴ്ത്താന്‍ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? അഞ്ജു പാര്‍വതി

കള്ള് പോഷകാഹാരം ആയ നാട്ടില്‍, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടില്‍ ഇവനെ പോലുള്ള ക്രിമിനലുകള്‍ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ

തിരുവനന്തപുരം: ആലുവയില്‍ നടന്ന അഞ്ചു വയസുകാരിയുടെ കൊലപാതകം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞിനെ കാണാതായ ഇന്നലെ മുതല്‍ ആ കുഞ്ഞിനെ കണ്ടെത്തണമേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍, പ്രാര്‍ത്ഥനകളേയും പ്രതീക്ഷകളേയും വിഫലമാക്കി ആ കുഞ്ഞിന്റെ കൊലപാതക വിവരമാണ് പുറത്തുവന്നത്.

കേവലം അഞ്ച് വയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കില്‍ കെട്ടി താഴ്ത്താന്‍ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? എന്ന് ചോദിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. ഇവിടെ പടര്‍ന്നു പന്തലിച്ച ലഹരിയും, മദ്യവും, ഒരു ഐഡന്റിറ്റിയും ഇല്ലാതെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കും ഇനിയും കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്ന് അഞ്ജു തന്റെ കുറിപ്പിലൂടെ പറയുന്നു.

Read Also: നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൊബൈൽ ഫോൺ ടെക്‌നീഷ്യൻ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ ??????വാര്‍ത്ത കണ്ടിട്ട് സഹിക്കുന്നില്ല മോളെ. മനസില്‍ കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിക്കുന്ന ഈ മുഖമാണ്. കണ്ടെത്തും എന്ന് തന്നെ തീവ്രമായി പ്രതീക്ഷിച്ചു, പ്രാര്‍ത്ഥിച്ചു. പക്ഷേ എല്ലാ പ്രാര്‍ത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കി പൊന്ന് മോളെ അവന്‍ കൊന്നുകളഞ്ഞു’.

‘ഇതെഴുതുമ്പോള്‍ അടുത്ത് ഇരിപ്പുണ്ട് എന്റെ അഞ്ചു വയസുകാരി ആമി. വാര്‍ത്ത കണ്ട് അമ്മ കരയുന്നത് എന്തിനെന്ന് അത്രയ്ക്ക് മനസിലായിട്ടില്ല എങ്കിലും അവളുടെ മുഖത്തും വല്ലാത്ത ഒരു നോവുണ്ട്. അവളെ പോലെ ഒരു കുഞ്ഞിനെ ഒരുത്തന്‍ കൊന്നുവെന്ന് അവള്‍ക്ക് മനസിലായിട്ടുണ്ട്. അതിന്റെ ആശങ്കയും ഭയവും അവളിലും ഉണ്ട്. ശരിക്കും ഈ നാട് എന്താണ് ഇങ്ങനെ?? അറിയില്ല’.

‘കേവലം അഞ്ച് വയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കില്‍ കെട്ടി താഴ്ത്താന്‍ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? അതിഥികളെ പ്രത്യേകിച്ചും ഒരു മത വിഭാഗത്തിലുള്ള അതിഥികളെ വല്ലാതെ ഊട്ടി പോറ്റുന്ന ഒരു നാട്ടില്‍, അതിഥികളെ പ്രത്യേകിച്ചും ഒരു മത വിഭാഗത്തിലുള്ള അതിഥികളെ വല്ലാതെ ഊട്ടി പോറ്റുന്ന ഒരു നാട്ടില്‍, കൃത്യമായ ഐഡന്റിറ്റി ഒന്നും ഇല്ലാതെ വരുന്നവര്‍ക്ക് ജോലിയും വീടും ഒക്കെ ഇവിടെ ഉണ്ട് . എന്ത് മാത്രം പിഴച്ച സിസ്റ്റം ആണ് ഇവിടെ. ലഹരി കച്ചവടം തഴച്ചു വളര്‍ന്നു പടര്‍ന്നു പന്തലിച്ച ഒരു നാട്ടില്‍ പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ധാരാളമാണ്’.

‘ട്രെയിനില്‍ ഒക്കെ യാത്ര ചെയ്യുന്ന ഇവരെ പലപ്പോഴും ലഹരി ഉപയോഗിച്ചു അബോധാവസ്ഥയിലാണ് കണ്ടിട്ടുള്ളത്. ഇന്നലെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ഇവനും അമിതമായി മദ്യാസക്തി ഉള്ളവന്‍. അതുകൊണ്ടാണ് പോലീസ് രാത്രിയില്‍ തന്നെ ഇവനെ പിടിച്ചിട്ടും ഇവനില്‍ നിന്നും ഒന്നും ചോദിച്ചു അറിയാന്‍ കഴിയാതിരുന്നത്. കള്ള്  പോഷകാഹാരം ആയ നാട്ടില്‍, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടില്‍ ഇവനെ പോലുള്ള ക്രിമിനലുകള്‍ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ’.

‘നിലവില്‍ ഒരേ ഒരു വാര്‍ത്ത കേള്‍ക്കാന്‍ മാത്രം ആഗ്രഹിക്കുന്നു. അന്വേഷണം നടക്കുന്നതിനിടെ ജീപ്പില്‍ നിന്നും ചാടി പോയ പ്രതിയെ പോലീസ് വെടി വച്ചു കൊന്നുവെന്ന വാര്‍ത്ത. പക്ഷേ അത് ഒരിക്കലും ഇവിടെ നടക്കില്ല. കാരണം പ്രബുദ്ധ കേരളത്തില്‍ കൊടും ക്രിമിനലുകള്‍ക്കും ദേശദ്രോഹികള്‍ക്കും വേണ്ടി മനുഷ്യാവകാശം പ്രസംഗിക്കുന്നത് ആണ് പുരോഗമനം’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button