ആഗോള തലത്തിൽ ശ്രദ്ധ നേടി രാജ്യത്തെ ഏറ്റവും മികച്ച എയർലൈനായ ഇൻഡിഗോ. ലോകത്തിലെ ഏറ്റവും സജീവമായ എയർലൈനുകളുടെ പട്ടികയിലാണ് ഇത്തവണ ഇൻഡിഗോയും ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക എയർലൈനും ഇൻഡിഗോ തന്നെയാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിയ പട്ടികയിൽ, പ്രതിദിന സജീവ ഫ്ലൈറ്റുകളുടെ കാര്യത്തിൽ ലോകത്ത് തന്നെ എട്ടാം സ്ഥാനത്താണ് ഇൻഡിഗോ ഉള്ളത്. പ്രതിദിനം ശരാശരി 1,819 ഫ്ലൈറ്റ് സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്.
ഇന്ത്യയിലെ ചെലവ് കുറഞ്ഞ വിമാനങ്ങളുടെ പട്ടികയിലാണ് ഇൻഡിഗോയുടെ സ്ഥാനം. മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ചെലവ് കുറവായതിനാൽ, യാത്രക്കാരുടെ വിഹിതത്തിലും ഇൻഡിഗോ മുൻപന്തിയിലാണ്. പ്രമുഖ ബജറ്റ് എയർലൈനായിരുന്ന ഗോ ഫസ്റ്റുമായി ഒപ്പത്തിനൊപ്പമായിരുന്നു ഇൻഡിഗോയും. എന്നാൽ, മെയ് ആദ്യ വാരം ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിയതോടെ ഇൻഡിഗോയുടെ വിപണി വിഹിതം 60 ശതമാനത്തിന് മുകളിലായാണ് ഉയർന്നത്. 2024 മാർച്ച് എത്തുമ്പോഴേക്കും 100 ദശലക്ഷം യാത്രക്കാരെയാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്.
Also Read: കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മൻ: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ
ആഗോള പട്ടികയിൽ ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയത് അമേരിക്കൻ എയർലൈനാണ്. പ്രതിദിനം 5,483 സർവീസുകൾ അമേരിക്കൻ എയർലൈൻ നടത്തുന്നുണ്ട്. അതേസമയം, 4,629 ഫ്ലൈറ്റുകളുമായി ഡെൽറ്റ എയർലൈൻസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ, 4,213 ഫ്ലൈറ്റുകളുമായി യുണൈറ്റഡ് എയർലൈൻസ് മൂന്നാം സ്ഥാനം നേടി.
Post Your Comments