കണമല : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. കണമലയില്‍ ഫോറസ്റ്റര്‍ തണ്ണിത്തോട് സ്വദേശി സന്തോഷിന്റെ വീട്ടിലാണ് സംഭവം. അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറില്‍ നിന്നു വന്‍ ശബ്ദത്തോടെ റെഗുലേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഭാര്യ മായ കുഞ്ഞുമായി അടുക്കളയില്‍ പാചക ജോലിയിലായിരുന്നു. വന്‍ ശബ്ദത്തോടെ റെഗുലേറ്റര്‍ പൊട്ടിത്തെറിച്ച് രണ്ടായി പിളര്‍ന്നത് കണ്ട് ഭയന്ന മായ സ്റ്റൗവ് ഓഫ് ചെയ്ത് കുഞ്ഞുമായി പുറത്തേക്കോടി. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ റെഗുലേറ്ററിന്റെ പിളര്‍ന്ന ഭാഗത്തില്‍ നിന്നും സിലിണ്ടറുമായുള്ള നോബ് വേര്‍പെടുത്തി. ഇതോടെ പാചകവാതക ചോര്‍ച്ച നിലച്ചു. തുര്‍ന്ന് റെഗുലേറ്ററിന്റെ വേര്പെടാതിരുന്ന അവശേഷിച്ച ഭാഗം സിലിണ്ടറില്‍ നിന്ന് ഊരിമാറ്റി.
ഐ.എസ്.ഐ ഗ്രേഡിലുള്ള റെഗുലേറ്റര്‍ എങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്നു വ്യക്തമല്ല. കണമലയില്‍ റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചതറിയിച്ചിട്ടും ഗ്യാസ് ഏജന്‍സിയില്‍ നിന്നും ആരും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
Post Your Comments