ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentKollywoodMovie Gossips

ഇങ്ങനെയുള്ള സിനിമകള്‍ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്: ഹരീഷ് പേരടി

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്‍’. സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹരീഷ് പേരടി. വാലിബനില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തനിക്ക് രജനികാന്ത് ചിത്രം ‘ജയിലര്‍’ നഷ്ടമായി എന്നാണ് ഹരീഷ് പേരടി കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ;

‘രജനി സാറിന്റെ ജയിലര്‍ സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ലാലേട്ടന്‍ ആണ് അതിലുള്ള ഒരാള്. രജനി സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ എത്രയോ കാലത്തെ സ്വപ്‌നമാണ്. സംവിധായകന്‍ നെല്‍സണ്‍ ആണ്. നെല്‍സണ്‍ കോലമാവ് കോകില ചെയ്തപ്പോള്‍ ഞാനാണ് അതില്‍ പ്രധാന വില്ലന്‍ വേഷം ചെയ്തത്. ഇതിലൊരു കഥാപാത്രത്തിന് വിളിച്ച ദിവസം ഞാന്‍ മലൈകോട്ടൈ വാലിബനില്‍ കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോവുകയായിരുന്നു.

പതിറ്റാണ്ടുകളായി ഇന്ത്യയും തീവ്രവാദത്തിന്റെ ഇര: തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് അജിത് ഡോവൽ

കാളവണ്ടി എന്ന് പറഞ്ഞാല്‍ അവിടെ കൂറ്റന്‍ കാളകളാണ് ഉള്ളത്. അത് ഓടിച്ച് പഠിക്കാന്‍ വരണമെന്ന് ലിജോ പ്രത്യേകം പറഞ്ഞതാണ്. ലിജോയെ പോലുള്ള ആള് എന്നെ അങ്ങനെ വിളിക്കുമ്പോള്‍ എന്ത് ചെയ്യും. ഞാന്‍ അവരോട് പറഞ്ഞു, ഇങ്ങനെയൊരു സിനിമയാണ്, വലിയൊരു ആഗ്രഹം തന്നെയാണ് എന്ന് പറഞ്ഞു. ഇങ്ങനെയുള്ള സിനിമകള്‍ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. അത് പിന്നെ സിനിമയുടെ ഭാഗമാണല്ലോ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button