ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി എത്തുകയാണ് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്. ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ, ഇന്ത്യൻ വിപണിയിൽ നിന്നും ബോയിംഗിന് ഒരു ബില്യൺ ഡോളറിലധികം വാർഷിക സ്രോതസ് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോയിംഗിന്റെ പുതിയ നീക്കം. ബോയിംഗ് ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ എയ്റോസ്പേസ് വ്യവസായത്തിന് നാഴികക്കല്ലായി മാറുന്നതാണ്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന വ്യോമയാന വിപണിയായതിനാൽ ബോയിംഗിന് പിന്നാലെ എയർബസും രാജ്യത്ത് ചുവടുറപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ 24 മാസത്തിനിടെ ഒരു ബില്യൺ ഡോളറിന്റെ അധിക കരാറുകളിലാണ് ഇന്ത്യൻ കമ്പനികൾ ഒപ്പുവെച്ചിരിക്കുന്നത്. പാരീസ് എയർ ഷോയിൽ 290 വിമാനങ്ങൾക്കായി എയർ ഇന്ത്യ ഓർഡർ നൽകിയത് ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിന് സൂചനയാണെന്നാണ് ബോയിംഗിന്റെ വിലയിരുത്തൽ.
Also Read: പനി ബാധിതരിൽ പ്രകടമാകുന്നത് പുതിയ ലക്ഷണങ്ങൾ! പ്രത്യേക പഠനം വേണമെന്ന ആവശ്യം ശക്തം
Post Your Comments