ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് തള്ളിവിട്ടു കൊണ്ട് ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതില്‍ പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ മിഷേല്‍ “മാപ്പുസാക്ഷി”യാകാം എന്ന് സമ്മതിച്ചു. “സിഗ്നോറ ഗാന്ധി” എന്ന് എഴുതിയ ഒരു നോട്ട് പരാമര്‍ശിക്കുന്നത് സോണിയാഗാന്ധിയെത്തന്നെയാണ് എന്നും മിഷേല്‍ പറഞ്ഞതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയിലെ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് സോണിയാഗാന്ധിയാണെന്ന മിലാന് കോടതിയുടെ നിരീക്ഷണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്.
Post Your Comments