Latest NewsKeralaIndia

ഗവർണർക്കെതിരെ നിയമ നടപടിയുമായി പിണറായി സർക്കാർ സുപ്രീം കോടതിയിലേക്ക്: എജിയുടെ ഉപദേശം തേടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്.

ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button