കോഴിക്കോട്: താമരശേരി ചുരത്തിൽ റോഡിന് കുറുകെ മരം മറിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു.
ഇന്ന് വൈകിട്ട് ആറാം വളവിന് സമീപത്താണ് അപകടം സംഭവിച്ചത്. മരം വീണതോടെ ചുരത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതോടെ കോഴിക്കോട്, വയനാട് ഭാഗങ്ങളിലേക്ക് പോകേണ്ട നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി.
Read Also : സിവില്‍ കോഡ് ബിജെപിയുടെ വിഭജിക്കല്‍ തന്ത്രം, ബിജെപിക്ക് എതിരെ സിപിഎം അതിശക്തമായ പ്രക്ഷോഭം നടത്തും: എം.എ ബേബി
തുടർന്ന്, കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരംമുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ച് ഗതാഗതം നീക്കിയത്.
Post Your Comments