Latest NewsNewsInternational

ടൈറ്റൻ അന്തർവാഹിനി: അപകടത്തിൽപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

അന്തർവാഹിനിയിൽ ഉണ്ടായിരുന്ന അഞ്ച് പേരും ഇതിനോടകം മരിച്ചതായി ഓഷ്യൻ ഗേറ്റ്സ് സ്ഥിരീകരിച്ചിരുന്നു

ടൈറ്റൻ അന്തർവാഹിനി ദുരന്തത്തിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചത്. വർഷങ്ങൾക്കു മുൻപ് അപകടത്തിൽപ്പെട്ട ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് പേരാണ് ടൈറ്റൻ അന്തർവാഹിനിയിൽ യാത്ര ആരംഭിച്ചത്.

അന്തർവാഹിനിയിൽ ഉണ്ടായിരുന്ന അഞ്ച് പേരും ഇതിനോടകം മരിച്ചതായി ഓഷ്യൻ ഗേറ്റ്സ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ, അവശിഷ്ടങ്ങൾക്കിടയിൽ അന്തർവാഹിനിയുടെ ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന. വളരെ നിർണായക അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

Also Read: സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിൻ്റെ മകൻ സുലൈമാൻ, കടൽ യാത്രകൾ നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനി സിഇഒ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേഷകൻ പോൽ ഹെൻറി എന്നിവരാണ് ടൈറ്റൻ അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. ഇവർ അഞ്ച് പേരുമാണ് അപകടത്തിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button