ഭോപ്പാല്‍: പെട്രോള്‍ വിലയുടെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ എക്‌സൈസ് നികുതി രണ്ടുതവണ കുറച്ചു എന്നും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ് തുടങ്ങി ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പെട്രോള്‍ വില 100ല്‍ താഴെയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ബിഹാറില്‍ പെട്രോള്‍ വില 107 രൂപയാണ്. രാജസ്ഥാനില്‍ 108 ഉം, തെലങ്കാനയില്‍ 109 ഉം കേരളത്തില്‍ 110 രൂപയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
‘പ്രതിപക്ഷ പാര്‍ട്ടികള്‍ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സാധാരണ ജനങ്ങളെയും വഞ്ചിക്കുകയാണ്. എന്നാല്‍, ബിജെപി പാവപ്പെട്ടവര്‍ക്കൊപ്പമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി സ്വീകരിച്ചു. രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ എക്‌സൈസ് നികുതി കുറച്ചു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അതിന്റെ പ്രയോജനം പാവപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ അനുവദിച്ചില്ല. നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിച്ചത്,’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments