KeralaLatest NewsNews

കര്‍ണാടകയുടെ ‘നന്ദിനി’യ്ക്ക് എതിരെ ക്ഷീര കര്‍ഷകര്‍, ഇവിടെ ‘മില്‍മ’ മതിയെന്ന് മുദ്രാവാക്യം

കല്‍പ്പറ്റ: കേരളത്തില്‍ പാല്‍വിതരണം കൂടുതല്‍ സജീവമാക്കാനൊരുങ്ങുന്ന കര്‍ണാടയുടെ ‘നന്ദിനി’ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ പ്രതിഷേധവുമായ വയനാട്ടിലെ ക്ഷീരകര്‍ഷകര്‍. നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ വിതരണ സംവിധാനത്തെ തകര്‍ക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വയനാട്ടില്‍ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാല്‍ വില്‍ക്കാനാകും. നിലവില്‍ നന്ദിനി പാല്‍ വില കൂട്ടി വില്‍ക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കര്‍ഷകര്‍ പറഞ്ഞു.

Read Also: കോ​ള​ജ് പ​രി​സ​ര​ത്ത് വാടക വീട്ടിൽ ക​ഞ്ചാ​വ് കൃ​ഷി​യും വി​ൽ​പ​ന​യും: മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ

‘മില്‍മയ്ക്ക് പാല്‍കൊടുത്തും ആനുകൂല്യം നേടിയും വളര്‍ന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുമ്പോള്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍, സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണ്’, പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം, കര്‍ണാടകയിലെ നന്ദിനിയുടെ കേരളത്തിലേക്കുള്ള വരവിനെ മില്‍മ ശക്തമായി എതിര്‍ത്തു. നന്ദിനിയുടെ വരവ് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. അതാത് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്ന് ബോര്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button