കൊച്ചി വാട്ടർ മെട്രോയുടെ സർവീസുകളുടെ എണ്ണം കൂട്ടാൻ പദ്ധതി. കൂടുതൽ ജലപാതകളെ കൂടി ബന്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർവീസുകൾ കൂട്ടുന്നതിന്റെ ഭാഗമായി 20 ടെർമിനലുകൾ കൂടി നിർമ്മിക്കുന്നതാണ്. ഇവയിൽ 16 എണ്ണത്തിന്റെ നിർമ്മാണത്തിനുള്ള സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ഇതിനുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
നെട്ടൂർ, തൈക്കുടം, തോപ്പുംപടി, മട്ടാഞ്ചേരി, താന്തോന്നി തുരുത്ത്, വരാപ്പുഴ, കടമക്കുടി തുടങ്ങിയ മേഖലകളിലേക്കാണ് സർവീസ്. അതേസമയം, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ പുതിയ ടെർമിനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ടെർമിനലുകളുടെ പണിപൂർത്തിയാകുന്നതോടെ ഏകദേശം പത്തോളം ദ്വീപുകളിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. 23 വലിയ ബോട്ടുകളും, 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിയിൽ ഉള്ളത്. കൊച്ചിൻ ഷിപ്പിയാർഡിനാണ് ബോട്ടുകളുടെ നിർമ്മാണ ചുമതല.
Post Your Comments