ഛത്തീസ്ഗഡ്:രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക ഇനി ഛത്തീസ്ഗഡിലെ റായ്പൂരിനു സ്വന്തം. 82 മീറ്റര്‍ ഉയരമുള്ള ഫ്ലാഗ്പോസ്റ്റിലാണ് ത്രിവര്‍ണ പതാക റായ്പൂരില്‍ ഉയര്‍ത്തിയിരിക്കുന്നത്. 105 x 70 ആണ് പതാകയുടെ വലുപ്പം. ടേലിബന്ഡ തടാകക്കരയില്‍ ഇന്നലെ മുഖ്യമന്ത്രി രമണ്‍ സിംഗാണ് പതാക രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതുവരെ ഝാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു ഏറ്റവും ഉയരത്തിലുള്ള പതാക സ്ഥിതി ചെയ്തിരുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉദ്ഘാടനം ചെയ്ത റാഞ്ചിയിലെ ത്രിവര്‍ണ പതാകയുടെ വലിപ്പം 81 മീറ്റര്‍ ഉയരത്തില്‍ 99 x 66 ആയിരുന്നു.
നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട ഭാഗമായി റായ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മോണോലിത്തിക് സിമിന്റ് മാതൃകയില്‍ നിര്‍മിച്ച 592 വീടുകളുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. സന്ദര്‍ശകരെ ആശ്രയിക്കുന്നതിനായി സൗജന്യ വൈ- ഫൈ, സെല്‍ഫി പോയിന്റുകള്‍ എന്നിവ കോര്പ്പറേഷന് അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്..
Post Your Comments