USALatest NewsIndiaInternational

അമേരിക്കയിൽ രാഹുൽ നടത്തിയ വിമർശനത്തിന് അമേരിക്കയിൽ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പേരെടുത്തു പറയാതെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിൽ രാജ്യത്തിനെതിരെ രാഹുൽ നടത്തിയ വിമർശനത്തിന് അമേരിക്കയിൽ മറുപടി കൊടുക്കുകയായിരുന്നു നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ നേരത്തെ രാഹിൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് പേരെടുത്ത് പറയാതെയുള്ള മോദിയുടെ പരാമർശം.

‘വീട്ടിൽ ആശയങ്ങളുടെ മത്സരം വേണമെന്നും എന്നാൽ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ജനങ്ങൾ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നു മോദി പറഞ്ഞു.’ശക്തമായ ഉഭയകക്ഷി യോജിപ്പ് ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കുന്നതിൽ സന്തോഷമുണ്ട്. വീട്ടിൽ ആശയങ്ങളുടെ ഒരു മത്സരം ഉണ്ടാകും – ഉണ്ടായിരിക്കണം. പക്ഷേ, നമ്മുടെ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ നാം ഒന്നായി നിൽക്കണം. നിങ്ങൾക്കത് സാധിക്കുമെന്ന് നിങ്ങൾ കാണിച്ചുതന്നു. അഭിനന്ദനങ്ങൾ’ – മോദി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശന വേളയിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ വിമർശനത്തിനുള്ള മറുപടിയായാണ് മോദിയുടെ പരാമർശം കണക്കാക്കപ്പെടുന്നത്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി മോദി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ പ്രശ്നങ്ങൾ ഇന്ത്യയിലാണ് ഉന്നയിക്കേണ്ടത് എന്നാണ് ഇതിലൂടെ മോദി ഉദ്ദേശിച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇന്ത്യയുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ ബന്ധം ആഘോഷിക്കാൻ ഒരുമിച്ച യുഎസ് കോൺഗ്രസ് അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയുണ്ടായി.

‘ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും സംവാദം എനിക്ക് മനസ്സിലാകും, എന്നാൽ ലോകത്തിലെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ആഘോഷിക്കാൻ നിങ്ങൾ ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്’– മോദി യുഎസ് നിയമ നിർമ്മാതാക്കളോടായി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button