ThrissurKeralaNattuvarthaLatest NewsNewsCrime

കൊള്ളയടിക്കുമെന്ന് ഭീഷണി: ബാങ്കിനുള്ളിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

തൃശ്ശൂർ: ബാങ്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം. ശനിയാഴ്‌ച വൈകുന്നേരം നാലരയോടെ അത്താണിയിലെ ഫെഡറൽ ബാങ്കിലാണ് സംഭവം നടന്നത്. ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ് ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു. നാട്ടുകാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് അക്രമിയെ പിടികൂടി.

വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് എന്ന യുവാവാണ് ബാങ്കിനുള്ളിൽ അതിക്രമിച്ച് കടന്ന് ഭീതി പടർത്തിയത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രശ്നം മൂലമാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് പ്രതി പൊലീസിനെ അറിയിച്ചു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നതായും സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button