Kerala

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ കാണാന്‍ കുടുംബവും എത്തിയിരുന്നു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സുരേഷ് ഗോപിയെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. പരാഷ്ട്രപതിയുടെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് സുരേഷ് ഗോപി സീറ്റിലേക്ക് പോയത്.

രാവിലെ സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. മോദിയ്ക്ക് സുരേഷ് ഗോപി സമ്മാനിച്ച ഷാള്‍ തന്റെ ഭാഗ്യ ഷാള്‍ ആണെന്നും അത് ഇപ്പോഴും അണിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞതായി സന്ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് താന്‍ ക്ഷണിച്ചുവെന്നും എത്താമെന്ന് വാക്ക് നല്‍കിയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button