NewsIndia

പരസ്യം തെറ്റിയാലും തെറ്റിദ്ധരിപ്പിക്കുന്നതായാലും ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു

ന്യൂഡല്‍ഹി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ ഭാഗമായ താരപ്രമുഖര്‍ക്ക് തടവും പിഴയും ശിക്ഷയായി നല്‍കണമെന്ന് ഉപഭോക്തൃ മന്ത്രാലയം പാര്‍ലമെന്റ് സ്ഥിരംസമിതി ശുപാര്‍ശ. താരപ്രമുഖര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകൂടി പുതിയ ഉപഭോക്തൃസംരക്ഷണ ബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയവൃത്തങ്ങളും സൂചിപ്പിച്ചു.

ഉപഭോക്തൃ സംരക്ഷണ ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്റ് സ്ഥിരംസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, തെറ്റിദ്ധരിപ്പിക്കുന്ന ആദ്യപരസ്യത്തിന് 10 ലക്ഷം രൂപ പിഴയോ രണ്ട് വര്‍ഷം തടവോ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. വീണ്ടും വീഴ്ച വരുത്തിയാല്‍ പിഴയുടെ അളവ് 50 ലക്ഷം രൂപയും, അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷയായി നല്‍കണം.

സ്ഥിരംസമിതി യോഗത്തില്‍ കേന്ദ്രഉപഭോക്തൃകാര്യ സെക്രട്ടറിയും സമാനആവശ്യം ഉന്നയിച്ചിരുന്നു. രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ട് വന്ന 1986ലെ ഉപഭോക്തൃ നിയമത്തിന് പകരമായാണ് പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ഇ-കൊമേഴ്‌സ്, നേരിട്ടുള്ള വിപണനം, ബഹുതല വിപണനം തുടങ്ങിയവയെ നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button