India

ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ചോപ്പര്‍ ഇടപാട്: യു.പി.എ സര്‍ക്കാര്‍ തന്ത്രപ്രധാനമായ പ്രതിരോധരേഖകള്‍ ഇറ്റാലിയന്‍ കമ്പനിക്ക് കൈമാറിയിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡ്‌ ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലിക്ക് കളമൊരുക്കുന്നതിനായി രാജ്യത്തിന്‍റെ സുരക്ഷയെത്തന്നെ യുപിഎ സര്‍ക്കാര്‍ ബലികഴിച്ചതായി വെളിപ്പെടുത്തല്‍. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍റെ കൈവശമുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സ് രേഖകളിലാണ് ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്ളത്.

ഏറേ തന്ത്രപ്രധാനമായ പ്രതിരോധ രേഖകള്‍ ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്‍റെ കൈവശം ഉണ്ടായിരുന്നതായാണ് എയര്‍ഫോഴ്സ് രേഖകള്‍ പറയുന്നത്. ടൈംസ്‌ നൌ ആണ് രാജ്യത്തെ മൊത്തം ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വിട്ടത്. നേരത്തേ ഇറ്റാലിയന്‍ നാവികസേനയിലെ ഒരു മുന്‍ഉദ്യോഗസ്ഥന്‍ സോണിയാഗാന്ധി, മന്മോഹന്‍ സിംഗ് എന്നിവരടക്കമുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡ്‌ തന്നെ ജോലിക്കെടുത്തിരുന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

സോണിയാഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി മേടിച്ച അഴിമതി എന്ന നിലയില്‍ നിന്ന്‍ ദേശീയ സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന വിധത്തിലുള്ള രഹസ്യ കൈമാറ്റങ്ങള്‍ നടന്ന ഒരു ഗുരുതരഇടപാട് എന്ന നിലയിലേക്ക് ആണ് പുതിയ വെളിപ്പെടുത്തലുകളോടെ ചോപ്പര്‍ അഴിമതി മാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button