Latest NewsNewsIndia

പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങൾ! അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ‘എം.വി എംപ്രസ്’ സർവീസ് ആരംഭിച്ചു

ശ്രീലങ്കയിലെ മനോഹരമായ ദ്വീപുകളും പുരാതന ബുദ്ധ ക്ഷേത്രങ്ങളും കാണാൻ ആഗ്രഹിക്കുന്നവർക്ക് എം.വി എംപ്രസിൽ യാത്ര ചെയ്യാവുന്നതാണ്

പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങളുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ‘എം.വി എംപ്രസ്’ സർവീസുകൾ ആരംഭിച്ചു. ചെന്നൈക്കും ശ്രീലങ്കയ്ക്കും ഇടയിലാണ് ഇവ സർവീസ് നടത്തുക. കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഇതിനോടൊപ്പം ചെന്നൈ തുറമുഖത്ത് ഒരുക്കിയ അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം ടെർമിനലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 17.21 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്.

ശ്രീലങ്കയിലെ മനോഹരമായ ദ്വീപുകളും പുരാതന ബുദ്ധ ക്ഷേത്രങ്ങളും കാണാൻ ആഗ്രഹിക്കുന്നവർക്ക് എം.വി എംപ്രസിൽ യാത്ര ചെയ്യാവുന്നതാണ്. ശ്രീലങ്കയിലെ ഹമ്പൻതോട്ട, ട്രിങ്കോമാലി, കങ്കേശൻതുറൈ ഇനി മൂന്ന് തുറമുഖങ്ങളെ എം.വി എംപ്രസ് ബന്ധിപ്പിക്കുന്നുണ്ട്. 2 മുതൽ 5 രാത്രി വരെ നീളുന്ന ടൂർ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാനിരക്ക് 85,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ്. ഒട്ടനവധി ആഡംബര സൗകര്യങ്ങൾ ഈ കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധയിനം ഭക്ഷണങ്ങളും ഓൺ ബോർഡ് ഷോപ്പിംഗ് സൗകര്യവും കപ്പലിനുള്ളിൽ ലഭ്യമാണ്.

Also Read: മണ്ണഞ്ചേരിയിൽ ഗുണ്ടാ വിളയാട്ടം: ആക്രിക്കട ഉടമയേയും തൊഴിലാളിയേയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

shortlink

Post Your Comments


Back to top button