ഹര്‍ദോയ്: മന്ത്രവാദി നല്കിയ മരുന്നുകഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാക്കര്ഗാട്ടിലാണ് സംഭവം. രാജേഷ് സിംഗ്, ഭാര്യ ഗീത, മകന് രോഹിത് എന്നിവരാണ് മരിച്ചത്. സമീപത്തെ ഗ്രാമത്തില്‍ പൂജയ്ക്കു പോയപ്പോള്‍ രാജേഷിന് ലഭിച്ച മരുന്ന് ഇയാള്‍ ഭാര്യയ്ക്കും മകനും നല്‍കുകയായിരുന്നു. ഉടന്‍തന്നെ അവശനിലയിലായ മൂവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങള്‍ മരുന്ന് കഴിച്ചതിനെ കുറിച്ച് സൂചന ലഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുന്നു നല്കിയ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Post Your Comments