കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നു. കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കൽ നിന്നും നഷ്ടപ്പെട്ട ആയുധങ്ങൾ മോഷ്ടിച്ചവർ തന്നെ അധികൃതരെ തിരികെ ഏൽപ്പിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ 4 ദിവസം മണിപ്പൂർ സന്ദർശിച്ചിരുന്നു. അമിത് ഷാ നടത്തിയ ശ്രമങ്ങൾക്ക് പിന്നാലെയാണ് മണിപ്പൂർ സാധാരണ നിലയിലേക്ക് എത്തുന്നത്. കലാപത്തിനിടെ മോഷ്ടിക്കപ്പെട്ട രണ്ടായിരത്തിലധികം ആയുധങ്ങളിൽ ഇതുവരെ 140 ഓളം ആയുധങ്ങൾ തിരികെ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് തോക്ക്, കണ്ണീർവാതക ഷെല്ലുകൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷ്ടിക്കപ്പെട്ടത്. എ.കെ 47 തോക്കുകൾ, ഇൻസാഫ് റൈഫിളുകൾ, സ്റ്റെൻ ഗണ്ണുകൾ, ഗ്രാനൈറ്റ് ലോഞ്ചറുകൾ തുടങ്ങിയവ തിരിച്ചേൽപ്പിക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷൻപുർ എന്നീ ജില്ലകളിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. അതേസമയം, ചിലയിടങ്ങളിൽ കർഫ്യൂ പൂർണമായും എടുത്തുകളഞ്ഞു. ഒരു മാസത്തോളം നീണ്ട മണിപ്പൂർ കലാപത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
Also Read: സംസ്ഥാനത്ത് വീണ്ടും ഇ-പോസ് മെഷീൻ തകരാർ, പലയിടങ്ങളിലും റേഷൻ വിതരണം തടസപ്പെട്ടു
Post Your Comments