പാട്ന: സമ്പൂര്‍ണ മദ്യ നിരോധനം നടത്തിയിട്ടും ബീഹാറില്‍ മദ്യം സുലഭം.കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. ഡീലര്‍മാര്‍ മുഖേനയാണ് മദ്യം ലഭ്യമാകുന്നത്.ഇഷ്ട ബ്രാന്‍ഡ് കൈകളില്‍ എത്താന്‍ പത്ത് മിനിറ്റ് കാത്തിരിക്കണം, പഴയതിന്‍റെ ഇരട്ടി വില കൊടുക്കണം ഇതാണ് നിലവില്‍ ഉണ്ടായ മാറ്റം.
മദ്യനിരോധനം മറികടന്ന് മദ്യം വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ് എം.എല്‍.എയും ഒളിക്യാമറയില്‍ കുടുങ്ങി. നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മദ്യം നല്‍കാമെന്നാണ് എം.എല്‍.എയുടെ വാഗ്ദാനം.നര്‍കതിഗഞ്ചില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ വിനയ് വര്‍മയാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. ദൃശ്യം പുറത്തു വന്നതോടെ വിനയ് വര്‍മയ്ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ ഒന്നിനാണ് ബീഹാറില്‍ സന്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്. ഇതിന് മുന്നോടിയായി ഇനി മദ്യപിക്കില്ലെന്ന് സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാരും പ്രതിജ്ഞ എടുത്തിരുന്നു.
Post Your Comments