ബാലരാമപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന് പറഞ്ഞ് കല്യാണ പന്തലില്‍ നിന്ന് വരന്‍ മുങ്ങി. വിവാഹത്തിന് വന്ന ബന്ധുവിനെക്കൊണ്ട് വധുവിന്റെ അനിയത്തിയെ താലികെട്ടിച്ച് വീട്ടുകാര്‍ ചടങ്ങ് നടത്തി. ബാലരാമപുരം ശാലിയാര്‍ ഒറ്റത്തെരുവ് ഇടവഴിയിലെ കുമാരസ്വാമിയുടെ മൂത്ത മകളുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.
കൊല്ലം സ്വദേശിയായിരുന്നു വരന്‍. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ വീട്ടകാരുടെ സമ്മത പ്രകാരം തീരുമാനിക്കുകയായിരുന്നു. വരനും സംഘവും വിവാഹ തലേന്ന് ബാലരാമപുരത്തെ ഒരു ഹോം സ്‌റ്റേയിലാണ് തങ്ങിയത്. വിവാഹ തലേന്ന് രാത്രി പത്തരയോടെ വധുവിനെ വിളിച്ച് വിവാഹം മാറ്റി വെയ്ക്കണമെന്ന് വരന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇതു കേട്ട് കരഞ്ഞ വധുവിനെ തമാശ പറഞ്ഞതാണെന്ന് വരന്‍ ആശ്വസിപ്പിച്ചു.
തിങ്കളാഴ്ച വരന്‍ വിവാഹവസ്ത്രങ്ങള്‍ ധരിച്ച് കതിര്‍ മണ്ഡപത്തിലേക്കു പോകാന്‍ തയ്യാറായി. ഏഴര യോടെ ഫോണ്‍ ചാര്‍ജു ചെയ്യാനെന്നു പറഞ്ഞ് ജംഗ്ഷനിലെക്ക് പോയ ഇയാള്‍ മടങ്ങിവന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അപകടം പറ്റിയതാണോ എന്നു സംശയിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വരന്റെ അച്ഛന്‍ മകനെ കാണാനില്ലാത്തതിനും വധുവിന്റെ ബന്ധുക്കള്‍ മാനനഷ്ടത്തിനും പോലീസില്‍ പരാതി നല്‍കി.
Post Your Comments