കൊച്ചി: വേനൽച്ചൂട് കടുത്ത സാഹചര്യത്തിൽ ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി റജിസ്ട്രാർക്ക് നിവേദനം നൽകി.
53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിച്ച് ചുരിദാർ/സൽവാർ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. ഹൈക്കോടതി ജഡ്ജിമാരുൾപ്പെട്ട സമിതി പരിഗണിച്ച ശേഷമാകും തീരുമാനം.
കേരളത്തിൽ 1970 ഒക്ടോബർ ഒന്നിനാണ് ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇതുപ്രകാരം, ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണ് വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്.
Post Your Comments