തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. . ‘ഉമ്മന്‍ചാണ്ടീ….. എന്ന് പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍ പാറയ്ക്കലാണ് സംവിധാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ വളര്‍ന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ഉമ്മന്‍ചാണ്ടിയുടെ ജീവിതയാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പത്രവാര്‍ത്തയില്‍ നിന്നാണ് തനിക്ക് ഇങ്ങനൊരു ആശയമുണ്ടായതെന്ന് സംവിധായകന് സൈമണ്‍ പറഞ്ഞു. കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാന്‍ എത്തിയ മുഖ്യമന്ത്രിയെ ‘ഉമ്മന്‍ചാണ്ടീ…..” എന്നു വിളിച്ച രണ്ടാം ക്ലാസുകാരി ശിവാനിയില്‍ നിന്നാണ് വാര്‍ത്തയുടെ തുടക്കം. തന്റെ സഹപാഠി അമല്‍ കൃഷ്ണയ്ക്കു വീടില്ലെന്നും അവന്റെ മാതാപിതാക്കള്‍ രോഗികളാണെന്നും ശിവാനി അറിയിച്ചിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അപ്പോള്‍തന്നെ അമല്‍ കൃഷ്ണയ്ക്കു വീടുവയ്ക്കാന്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ വാര്‍ത്തയാണ് തനിക്ക് പ്രചോദനമായതെന്ന് സൈമണ്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.
Post Your Comments