കോഴിക്കോട്: കിണറിന്റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ ആഴമുള്ള കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27) ആണ് മരിച്ചത്. വീടിനു സമീപത്തെ പൊതുകിണറിൽ ഇരിക്കവെയാണ് അപകടമുണ്ടായത്.
Read Also : കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ വേവലാതിപ്പെടുന്നവര്‍ ഐഎസ് തീവ്രവാദികള്‍: എം.ടി രമേശ്
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കിണറിന്റെ ആൾമറയിൽ ഇരിക്കുമ്പോഴാണ് അബദ്ധത്തിൽ ആഴമുള്ള കിണറിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും.
Post Your Comments