തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ വേവലാതിപ്പെടുന്നവരും രോഷം കൊണ്ട് പൊട്ടിത്തെറിക്കുന്നവരും ഐ എസ് തീവ്രവാദികളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂര്‍വം കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഇരുവരും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ കയറി മോഷണം നടത്തി : യുവാവ് അറസ്റ്റിൽ
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാകണം.
‘ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്ത പെണ്‍കുട്ടികളുടെ കഥയാണ് സിനിമയായത്. അതെങ്ങനെ ഒരു മതവിഭാഗത്തെ അപമാനിക്കുന്നതാകും? ഐഎസിനെ വിമര്‍ശിക്കുന്നത് കൊണ്ട് സിപിഎമ്മിനും കോണ്‍ഗ്രസിനും എന്താണ് പ്രശ്നം’, എം ടി രമേശ് ചോദിക്കുന്നു. ഐഎസ് എന്നാല്‍ ഇസ്ലാം എന്നാണ് സിപിഐഎമ്മും കോണ്‍ഗ്രസും ചിന്തിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കണമെന്നും എം ടി രമേശ് പറയുന്നു.
Post Your Comments