ആലപ്പുഴ: തിരുവനന്തപുരം നഗരസഭയിലെ അംഗവും പ്രതിപക്ഷത്തെ കരുത്തനായ നേതാവുമായ വി. ജി ഗിരികുമാറിനെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീ വെച്ച കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറസ്റ്റിനെതിരെ പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്.
Read Also: കൂടത്തായ് കേസ്: സിപിഎം പ്രാദേശിക നേതാവ് കൂറുമാറി, കേസിൽ ഒരാൾ കൂറുമാറുന്നത് ഇതാദ്യം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ജനകീയതയിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഗിരിയെ തറപറ്റിക്കാന്‍ ആവില്ലെന്ന ചിന്തയാണ് കള്ളക്കേസിന് പിന്നില്‍. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ചുള്ള പ്രതികാര നടപടിയാണ് ഇപ്പോഴത്തെ അറസ്റ്റ്. തിരുവനന്തപുരം നഗരസഭയിലെ അംഗവും പ്രതിപക്ഷത്തെ കരുത്തനായ നേതാവുമായ വി. ജി ഗിരികുമാറിനെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീ വെച്ച കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്’.
‘2018 മുതല്‍ നാലര വര്‍ഷം 2 അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്ത എന്ത് തെളിവാണ് ഗിരിയ്‌ക്കെതിരെ ഇപ്പൊള്‍ കിട്ടിയത് എന്ന് പൊലീസ് വ്യക്തമാക്കണം. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റ്. പ്രതിസന്ധിയില്‍ അകപ്പെട്ട പിണറായി സര്‍ക്കാരിന് ഇത് കൊണ്ടൊന്നും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആവില്ല’.
Post Your Comments